മമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു

മമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് കേളി, എഴുന്നള്ളിപ്പ്, വിളക്കുപന്തലില്‍ പ്രതിഷ്ഠ, പുഷ്പാഭിഷേകം, നാഗസ്വരക്കച്ചേരി, ഗംഗ ശശിധരന്റെ വയലിന്‍ കച്ചേരി എന്നിവ ഉണ്ടായിരുന്നു.

വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ചു. നാഗസ്വരം, പഞ്ചവാദ്യം ‘ ഉടുക്കുപ്പാട്ട്, താലം എന്നിവ അകമ്പടിയായി. വിളക്കു പന്തലില്‍ സമ്പ്രദായ ഭജന, ശാസ്താം പാട്ട്, പാല്‍കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചല്‍, അന്നദാനം എന്നിവയുണ്ടായിരുന്നു. പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, ചെയര്‍മാന്‍ കെ.കെ.ഗോവിന്ദദാസ്, ജനറല്‍ കണ്‍വീനര്‍ പി.സുനില്‍കുമാര്‍, അനില്‍ കുമാര്‍ ചിറയ്ക്കല്‍, രാജഗോപാല്‍ മുള്ളത്ത്, പി. അനില്‍കുമാര്‍, രാമചന്ദ്രന്‍ പല്ലത്ത്, വേണുഗോപാല്‍ കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT