ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്മിനി അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു. പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ചു. വാദ്യമേളങ്ങള്‍, ഉടുക്കുപാട്ട്, താലം എന്നിവ അകമ്പടിയായി. തുടര്‍ന്ന് പാല്‍ക്കുടം എഴുന്നള്ളിപ്പ്, തിരിയുഴിച്ചില്‍, കനലാട്ടം, വെട്ട് തട എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രക്ഷേമ സമിതി ഭാരവാഹികളായ കെ. മുരളീധരന്‍, പ്രഹ്ലാദന്‍ മാമ്പറ്റ്, ബാബു ഏനാമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



