ഗുരുവായൂരില്‍ വീണ്ടും വിവാദവുമായി ബി ഗോപാലകൃഷ്ണന്‍; മുന്‍ എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സുയര്‍ത്തി വോട്ടഭ്യര്‍ത്ഥന

ചാവക്കാട് നഗരത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ ഫ്‌ളക്‌സ് ബോഡ്. 1977 മുതല്‍ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പേരുകള്‍ രേഖപ്പെടുത്തിയ ഫ്‌ലെക്‌സ് ബോഡ് ആണ് സ്ഥാപിച്ചട്ടുള്ളത്. ‘നിങ്ങള്‍ കാണുന്നിലേ ഈ അവഗണന 50 വര്‍ഷത്തെ അവഗണന മാറണം’ എന്ന വാചകം എഴുതിയാണ് ഫ്‌ലെക്‌സ് ബോഡ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ബി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു

ADVERTISEMENT