31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad പത്യാല ശ്രീ ഭദ്രകാളി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം നടന്നു

പത്യാല ശ്രീ ഭദ്രകാളി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം നടന്നു

152

പാടൂര്‍ പത്യാല ശ്രീ ഭദ്രകാളി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം നടന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടന്നത്. കാരുമാത്ര ഗുരുശിവാശ്രമത്തിലെ സുനില്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുലര്‍ച്ചെ ഗണപതി ഹോമം, ദേവീദേവന്‍മാര്‍ക്കുള്ള പൂജകള്‍, ഭൂവനേശ്വരിപൂജ, എന്നിവ നടന്നു. വെള്ളിയാഴ്ച്ച വൈകീട്ട് ആചാര്യവരണം, ദീപാരാധന, പ്രസാദ ശുദ്ധി, പുണ്യാഹം, തുടര്‍ന്ന് അത്താഴ പൂജയും ശനിയാഴ്ച്ച രാവിലെ മഹാഗണപതി ഹോമവുമുണ്ടായി. ഉഷപൂജ, കലശപൂജ, ഉപദേവന്‍മാര്‍ക്ക് പൂജകള്‍, നാഗദേവതകള്‍ക്ക് പാലും നൂറും സമര്‍പ്പിക്കല്‍ പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന താലം വരവ്, ഉപദേവതകള്‍ക്ക് പൂജ, മംഗളാരതി എന്നിവയ്ക്ക് ശേഷം നട അടച്ചു. ഏപ്രില്‍ 3 ന് നടതുറക്കലും ഗണപതിഹോമം ദേവി ദേവന്‍മാര്‍ക്ക് പൂജകളും നടക്കും. തുടര്‍ന്ന് കലം കരിക്കല്‍ ചടങ്ങുമുണ്ടാകും.

 

ADVERTISEMENT
error: Content is protected !!