32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Chavakkad ചാവക്കാട് പാലയൂര്‍ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് അജ്ഞാതന്റെ ക്രൂരമര്‍ദനം

ചാവക്കാട് പാലയൂര്‍ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് അജ്ഞാതന്റെ ക്രൂരമര്‍ദനം

38

ചാവക്കാട് പാലയൂരില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് അജ്ഞാതന്റെ ക്രൂരമര്‍ദനം. പുന്നയൂര്‍കുളം ചെറായി സ്വദേശിനി ഇറ്റിലയില്‍ വീട്ടില്‍ രജനി (43) യ്ക്കാണ് മര്‍ദനമേറ്റത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.പാലയൂര്‍ അഡ്വ. ഇ. എം. സാജന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിലാണ് രജനി ജോലി ചെയ്തുവരുന്നത്. വൈകീട്ട് ഏഴു മണിയോടെ സാജന്‍ സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് രജനിയെ ചോരയില്‍ കുളിച്ച് ബോധരഹിതയായ നിലയില്‍ കണ്ടത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രജനയെ ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!