31.6 C
Kunnamkulam
Friday, October 30, 2026
Home Bureaus Perumpilavu വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുക എന്ന ലക്ഷ്യവുമായി പെങ്ങാമുക്ക് ജി.എല്‍.പി. സ്‌കൂളില്‍ വായനമൂല ഒരുക്കി

വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുക എന്ന ലക്ഷ്യവുമായി പെങ്ങാമുക്ക് ജി.എല്‍.പി. സ്‌കൂളില്‍ വായനമൂല ഒരുക്കി

14

വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സര്‍വ്വിസ് പെന്‍ഷനേഴ്സ് യൂണിയന്‍ കാട്ടകമ്പാല്‍ യൂണിറ്റ് പെങ്ങാമുക്ക് ജി. എല്‍ . പിസ്‌കൂളില്‍ വായനമൂല ഒരുക്കി. യൂണിറ്റ് പ്രസിഡണ്ട് സി.കെ സദാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കഥാകൃത്ത് സുലൈമാന്‍ കൂടല്ലൂര്‍ സ്‌കൂള്‍ പ്രധാനദ്ധ്യാപിക ആഷ ജിഷിക്ക് വായന മുറിയുടെ താക്കോലും പുസ്തകങ്ങളും കൈമാറി ഉല്‍ഘാടനം നിര്‍വ്വഹിച്ചു എം.ജി. വില്ലി, പി.ഐ ജോണ്‍സ്, വത്സമ്മ , സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സിനിജ രമേശന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!