31.8 C
Kunnamkulam
Saturday, September 12, 2026
Home National വിജയ് രണ്ട് സീറ്റുകളില്‍ മത്സരിക്കും; കന്നിയങ്കത്തിനൊരുങ്ങി ടിവികെ

വിജയ് രണ്ട് സീറ്റുകളില്‍ മത്സരിക്കും; കന്നിയങ്കത്തിനൊരുങ്ങി ടിവികെ

36

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തമിഴഗ വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വിജയ് മത്സരിക്കും. ട്രിച്ചി ഈസ്റ്റ്, പേരമ്പൂര്‍ സീറ്റുകളിലാണ് വിജയ് മത്സരിക്കുക. ടിവികെയുടെ പ്രകടന പത്രികയും പുറത്തിറക്കി.
ഒരു അവസരം നല്‍കണമെന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ട് വിജയ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘വിസിലിന് വോട്ട് ചെയ്യുക, ഇത് വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്’ അദ്ദേഹം തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയര്‍ത്തിക്കാട്ടി പറഞ്ഞു.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 23 നാണ് നടക്കുക. വിജയിയുടെ പാര്‍ട്ടിയിലെ പ്രധാന നേതാക്കളെല്ലാം മത്സര രംഗത്തുണ്ട്.
വിജയ് മത്സരിക്കുന്ന പേരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് സീറ്റുകളും നിലവില്‍ ഡിഎംകെയുടെ സിറ്റിങ് സീറ്റ് ആണ്. പേരമ്പൂരില്‍ ആര്‍.ഡി. ശേഖറും ട്രിച്ചി ഈസ്റ്റില്‍ ഇനിഗോ എസ്. ഇരുദയരാജുമാണ് നിലവിലെ എംഎല്‍എമാര്‍.

ADVERTISEMENT
error: Content is protected !!