കടുത്ത വേനല്‍ ചൂടില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടമൊരുക്കി കുഞ്ഞ് ഹയ്‌സാന്‍

കടുത്ത വേനല്‍ ചൂടില്‍ അലയുന്ന പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടമൊരുക്കിയ പെരുമ്പിലാവ് അന്‍സാര്‍ സ്‌ക്കൂള്‍ പ്രീ കെ ജി വിദ്യാര്‍ത്ഥിയും അഴകന്‍ കണ്ടത്തില്‍ നസീഹ് ഷെഹരിയ ദമ്പതികളുടെ മകനുമായ ഹയ്‌സാന്‍ സെഹക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്‌ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കാമ്പസിലെ കുട്ടികളുടെ വീടുകളില്‍ പറവകള്‍ക്ക് വേണ്ടി തണ്ണീര്‍കുടമൊരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഹയ്‌സാന്‍ സെഹക്ക് പുത്തംകുളത്തെ വീടിനു സമീപത്തെ പറമ്പിലെ മല്‍ബറി മരത്തില്‍ മണ്‍ചട്ടിയില്‍ പറവകള്‍ക്കായി വെള്ളം നിറച്ചു വച്ചത്. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി എന്‍. ഷാജി തോമസ് മൂന്നുവയസുകാരന്‍ ഹയ്‌സാന്റെ വേറിട്ട മാതൃക സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ADVERTISEMENT