10 വയസുകാരിക്കും അമ്മയ്ക്കും നേരെ നഗ്നതാപ്രദര്‍ശനം; തമിഴ്‌നാട് സ്വദേശിയായ ബേക്കറി ജീവനക്കാരന്‍ അറസ്റ്റില്‍

യുവതിക്കും 10 വയസ്സുകാരി പെണ്‍കുട്ടിക്കും നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ബേക്കറി ജീവനക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം കള്ള കുറിച്ചി സ്വദേശി സെങ്കോലി(29)നെയാണ് കുന്നംകുളം എസ്‌ഐ വൈശാഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഡോക്ടറെ കണ്ട് മടങ്ങി വരികയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും മാതാവും ബേക്കറിയില്‍ ഇരുന്ന് ജ്യൂസ് കുടിക്കുന്ന സമയത്താണ് പ്രതി നഗ്നതാപ്രദര്‍ശനം നടത്തിയത്. യുവതിയുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്, പോക്‌സോ നിയമപ്രകാരം കേസെടുത്തു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT