ബാലന്‍ മാസ്റ്ററുടെ 3 -ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

സി പി ഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന ബാലന്‍ മാസ്റ്ററുടെ 3 -ാം ചരമ വാര്‍ഷികദിനം ആചരിച്ചു. വാക ചേലൂരില്‍ വെച്ച് നടന്ന ചരമ വാര്‍ഷികാചരണം സി പി ഐ (എം) മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു എളവളളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, കെ.എം പരമേശ്വരന്‍ , പി.ആര്‍ അശോകന്‍, ടി.ഡി സുനില്‍,കെ.പി രാജു, ശ്രീകുമാര്‍ വാക, സുമ മണികണ്ഠന്‍, ജോസ് ടി. തോമാസ്, ഷാലി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ ചടങ്ങില്‍ ബാലന്‍ മാസ്റ്ററുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

 

ADVERTISEMENT