സേവന പാതയില്‍ ഒരു വര്‍ഷം പിന്നീടുന്ന കോട്ടപ്പടി അഭയഭവന്‍ വയോജന കേന്ദ്രത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവ സന്ദര്‍ശനം നടത്തി. സഭയുടെ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത, മദ്രാസ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ഫിലക്‌സിനോസ് മെത്രാപോലീത്ത, അഭയ ഭവന്‍ വൈസ് പ്രസിഡന്റ് ഫാ. ജാസഫ് ചെറുവത്തൂര്‍, അഭയ ഭവന്‍ ഡയറക്ടര്‍ ഫാ. ഷിജു കാട്ടില്‍ ആമുഖ എക്‌സിക്യുട്ടീവ് അംഗം ഫാ. സക്കറിയ കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.