കടപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട് തൊട്ടാപ്പ് ബീച്ചില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന തീരോത്സവം ജനുവരി 11 ന് തുടങ്ങും രാവിലെ 7 ന് കൂട്ടയോട്ടത്തോടെ തുടക്കമാവുന്ന തീരോത്സവം ജനുവരി 20 ന് സമാപിക്കും. കാര്‍ണിവല്‍ പ്രദര്‍ശന വിപണന ഹാളുകള്‍ വനിത ഷൂട്ടൗട്ട് ‘ മെഗോ സ്റ്റേജ് ഷോ സൈക്കിള്‍ റാലി. ഭക്ഷ്യ മേള സംഗീത നിശ ഗസല്‍, ഗാനമേള നാടന്‍ പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ തീരോത്സവത്തില്‍ നടക്കും.എന്‍. കെ അക്ബര്‍ എം എല്‍ എ ‘ ഹാരീസ് ബീരാന്‍ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ‘ഡോ : ഡേവിഡ് ചിറമ്മല്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.