വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. പ്രസിഡന്റ് ടി.ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ശര്‍മ്മ, ശുഭ അനില്‍കുമാര്‍, സ്വപ്ന രാമചന്ദ്രന്‍ , രേഷ്മ സുധീഷ്, വിമല നാരായണന്‍, വിജിനി ഗോപി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പി സഹീറ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും വകയിരുത്തിയ രണ്ടു ലക്ഷത്തി എഴുപത്തി ഒമ്പതിനായിരം രൂപ വകയിരുത്തി 79 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്.