30.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Chavakkad മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്‍പ പുരസ്‌കാരം ചാവക്കാട് താലൂക്ക് ആശുപത്രിക്ക്

മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്‍പ പുരസ്‌കാരം ചാവക്കാട് താലൂക്ക് ആശുപത്രിക്ക്

81

സംസ്ഥാനത്തെ മികച്ച താലൂക്കാശുപത്രിക്കുള്ള കായകല്‍പ പുരസ്‌കാരം ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡായ കായകല്‍പ്പ പുരസ്‌കാരത്തില്‍ താലൂക്ക് ആശുപത്രികളില്‍ ഏറ്റവും മികച്ചതായാണ് ചാവക്കാട് താലൂക്കാശുപത്രിയെ തിരഞ്ഞെടുത്തത്. താലൂക്കാശുപത്രികളുടെ മാനദണ്ഡ പരിശോധനയില്‍ ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 89.09 ശതമാനം മാര്‍ക്കുമായാണ് ഒന്നാം സ്ഥാനം നേടിയത്.. 15 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

 

ADVERTISEMENT
error: Content is protected !!