തൃശൂര്‍ ജില്ലാ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഗ്രിഗേറ്റ് റണ്ണറപ്പായ എരുമപ്പെട്ടി റസ്ലിംഗ് അക്കാദമിയിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ കമ്മറ്റിയാണ് അനുമോദനം നടത്തിയത്. ബെസ്റ്റ് റെസലറായ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫിസ അയൂനി അര്‍ഷാദിനെ പ്രത്യേകം അനുമോദിച്ചു. പരിശീലകരായ മുഹമ്മദ് ഹനീഫ, അജി കടങ്ങോട്, ഫിര്‍ദൗസ്, റെജി, രാഹുല്‍ എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഹേമ ശശികുമാര്‍, ഹെഡ്മിസ്ട്രസ് ബീന, പ്രിന്‍സിപ്പാള്‍ സിന്‍ഡ, സ്റ്റാഫ് സെക്രട്ടറി റെജീന, കായിക അധ്യാപകന്‍ ബിനിന്‍ എന്നിവര്‍ പങ്കെടുത്തു.
ADVERTISEMENT