‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതി ജില്ലാതല ഉദ്ഘാടനം പഴഞ്ഞി ഗവ: സ്‌കൂളില്‍ വെള്ളിയാഴ്ച

ജില്ലാ ഭരണകൂടവും വനിത ശിശു വികസന വകുപ്പും സംയുക്തമായി നടത്തുന്ന ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പഴഞ്ഞി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച്ച നടക്കും. രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സബ് കലക്ടര്‍ അഖില്‍ വി.മേനോന്‍, ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍, ജില്ലാ വനിത ശിശു വികസന വകുപ്പ് ഓഫിസര്‍ പി.മീര, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രക്ഷിതാക്കള്‍ക്ക് പ്രത്യേക പരിശീലന ക്ലാസും ഉണ്ടാകും. സ്‌കൂളില്‍ നടന്ന ആലോചന യോഗത്തില്‍ പിടി എ പസിഡന്റ് സാബു അയിനൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ വെങ്കിട മുര്‍ത്തി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ജെനിര്‍ലാല്‍, ഹെഡ്മിസ്ട്രസ് മേഴ്‌സി മാത്യൂ, സന്തോഷ് കൊളത്തേരി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT