ബിഹാറിൽ NDA മുന്നേറ്റം; വെല്ലുവിളി ഉയർത്താതെ ഇന്ത്യാ സഖ്യം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ എൻഡിഎ മുന്നേറ്റം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺ​ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. . പത്ത് സീറ്റുകളിൽ മാത്രമാണ് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് എൻഡിഎ നേതാക്കൾ അവകാശപ്പെട്ടു.നിലവിലെ ഫല സൂചനകളിൽ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി.

ADVERTISEMENT