അകലാട് ബൈക്ക് തെന്നി മറിഞ്ഞ് അപകടം, യുവാവിന് പരിക്ക്. ബൈക്ക് യാത്രികന്‍ അവിയൂര്‍ സ്വദേശി കല്ലൂരായില്‍ 45 വയസുള്ള അബൂബക്കറിനാണ് പരിക്ക് പറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് ഒറ്റയ്‌നിയിലാണ് ബൈക്ക് തെന്നി മറിഞ്ഞ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ അബൂബക്കറിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം ചാവക്കാട് രാജാ ആശുപത്രിയിലും പിന്നീട് കുന്ദംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.