കേച്ചേരിയില്‍ ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രാവിലെ 9.15 നായിരുന്നു സംഭവം. കുന്നംകുളത്തുനിന്നും തൃശൂരിലേക്ക് പോകുന്ന ശ്രീലക്ഷമി ബസാണ് അപകടത്തില്‍പെട്ടത്. ബൈക്ക് യാത്രക്കാരന്‍ പാലുവായ് ചക്രമാക്കില്‍ ജോണ്‍സണ്‍ന്റെ മകന്‍ അജിന്‍ (32)ന് പരിക്കേറ്റു. കാലിനാണ് പരിക്ക്. ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരെത്തി പരിക്കേറ്റയാളെ യുണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.