24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kechery ഡിവൈഎഫ്‌ഐ എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു

ഡിവൈഎഫ്‌ഐ എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു

ഡിവൈഎഫ്‌ഐ എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമന നിരോധനത്തിനും തൊഴില്‍ നിയമങ്ങള്‍ക്കും എതിരെ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. എളവള്ളി പാറ പരിസരത്തു നിന്നും ആരംഭിച്ച യൂത്ത് മാര്‍ച്ച് എളവള്ളി മമ്മായി സെന്ററില്‍ സമാപിച്ചു. യൂത്ത് മാര്‍ച്ച് എളവള്ളി പാറ സെന്ററില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി വി സുജിത്ത്, യൂത്തി മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് മാര്‍ച്ചിന്റെ സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് ആഷിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മേഖല പ്രസിഡണ്ട് ഫിഡല്‍ ലെനിന്‍ അധ്യക്ഷനായി. പി എ ഷൈന്‍, സഞ്ജിത്ത് മാഷ്,പി എസ് ഷാഹുല്‍, ടി സി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!