24.9 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk മഹിളാ ദിനം ആചരിച്ചു

മഹിളാ ദിനം ആചരിച്ചു

മഹിള അസോസിയേഷന്‍- കര്‍ഷകത്തൊഴിലാളി കര്‍ഷക സംഘം- സി.ഐ.ടി.യു ഡി. വൈ.എഫ്.ഐ- എസ്.എഫ്.ഐ -തൊഴിലുറപ്പ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ മഹിളാ ദിനം ആചരിച്ചു. ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറില്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്‌സ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു വനിത ജില്ല കമ്മിറ്റി അംഗം ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. എന്‍.കെ അക്ബര്‍ എംഎല്‍എ, മഹിള അസോസിയേഷന്‍ ജില്ല ജോയിന്‍ സെക്രട്ടറി കെ.ബി സുധ, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, ചാവക്കാട് വൈസ് ചെയര്‍പേഴ്‌സന്‍ ബിന്‍സി സന്തോഷ്, എങ്ങണ്ടിയൂര്‍ വൈസ് പ്രസിഡണ്ട് ബിന്ദു സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!