ചരക്ക് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

പന്നിത്തടത്ത് ചരക്ക് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. അട്ടപ്പാടി സ്വദേശികളായ മുരുകേശ്, മുരുഗേശന്‍ എന്നിവര്‍ക്കാണ് പരിക്കു പറ്റിയത് .ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.  കൃഷി ഓഫീസര്‍മാരാണ് ഇരുവരും. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്‌സ് , പന്നിത്തടം അല്‍ അമീന്‍ എന്നീ ആംബുലന്‍സുകളില്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ADVERTISEMENT