ബൈക്കിടിച്ച് കര്‍ണാടക സ്വദേശിയുടെ കാല്‍പത്തി അറ്റു

ഗുരുവായൂര്‍ ചൂല്‍പുറത്ത് ബൈക്കിടിച്ച് ആക്രി വില്പനക്കാരനായ കര്‍ണാടക സ്വദേശിയുടെ കാല്‍പത്തി അറ്റു. ബൈക്ക് മറിഞ്ഞ് യാത്രികനും പരിക്കേറ്റു. കര്‍ണാടക സ്വദേശി നാഗഷെട്ടിയുടെ കാല്‍പത്തിയാണ് അറ്റത്. ഉന്തു വണ്ടിയില്‍ ആക്രി വസ്തുക്കള്‍ ശേഖരിച്ച് മടങ്ങുന്നതിനിടയില്‍ നാഗഷെട്ടിയെ കുന്നംകുളം ഭാഗത്ത് നിന്ന് എത്തിയ ബൈക്കിടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ നാഗഷെട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ADVERTISEMENT