കടവല്ലൂരില്‍ ബസിന് പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പെരുമിലാവ് കഴുങ്ങില്‍ 53 വയസുള്ള അബ്ദുള്‍ നാസറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിലായിരുന്നു അപകടം. യാത്രക്കാരെ ഇറക്കുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ പുറകില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുള്‍ നാസറിനെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.