കേച്ചേരി – അക്കിക്കാവ് ബൈപ്പാസില്‍ ചെമ്മന്തിട്ട പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികന്‍ ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി മണ്ടോത്തിങ്കല്‍ വീട്ടില്‍ സുരേഷ് മകന്‍ ശബരിനാഥ്(25), ഒറീസ സുവര്‍ണ്ണഗിരി സ്വദേശി സംസാര്‍ ഡൂലിയ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.



