24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery ചൂണ്ടല്‍ തായങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേശവലത്തും പള്ളിവേട്ടയും നടന്നു

ചൂണ്ടല്‍ തായങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേശവലത്തും പള്ളിവേട്ടയും നടന്നു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചൂണ്ടല്‍ തായങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ദേശവലത്തും പള്ളിവേട്ടയും നടന്നു. ഉത്സവത്തിന്റ 7-ാം വിളക്ക് ദിവസമായ ചൊവ്വാഴ്ച രാത്രി എട്ടോടെ ദേശവലത്തിനുള്ള പുറപ്പാട് ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് ഉത്സവാഘോഷവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകള്‍ നടന്നത്. വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന ദേശവലത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. രാത്രി 12.30 ന് വേട്ട വിളി, പള്ളിവേട്ട എന്നിവയും നടന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് പള്ളിക്കുറുപ്പ് ചടങ്ങുകളുമുണ്ടായി. ആറാട്ട് ദിവസം രാവിലെ ആറിനു പള്ളിക്കുറുപ്പ് ഉണര്‍ത്തലും തുടര്‍ന്ന് മുളയെടുക്കലും കാഴ്ച്ച ശീവേലിയും നടന്നു.

ADVERTISEMENT
error: Content is protected !!