വടക്കേക്കാട് ബൈക്കും സൈക്കിളും കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. നായരങ്ങാടി സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം വെള്ളിയാഴ്ച്ച വൈകീട്ട് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരന്‍ വടക്കേകാട് നാലാംകല്ല് സ്വദേശി കരിപ്പായില്‍ വീട്ടില്‍ അഷ്‌കര്‍(54), സൈക്കിള്‍ യാത്രക്കാരി നായരങ്ങാടി സ്വദേശിനി ഒന്‍പത് വയസ്സുകാരി പതിയേരി വീട്ടില്‍ ആരാധ്യ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Punnayurkulam വടക്കേക്കാട് ബൈക്കും സൈക്കിളും കൂട്ടി ഇടിച്ചു; ഒമ്പത് വയസുകാരിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്