തിരുവത്രയില്‍ മിനിലോറി ബൈക്കിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് ദേശീയപാത 66ല്‍ തിരുവത്ര കുമാര്‍ സ്‌കൂളിന് സമീപം മിനിലോറി ബൈക്കിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ പഞ്ചവടി ബീച് സ്വദേശികളായ തോണിക്കടവില്‍ അഫ്‌സല്‍ (27), വടംതലകത്ത് സുഫിയാന്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. പൊന്നാനി ഭാഗത്ത് നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കിനു മുന്നില്‍ പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു മിനി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരിന്നു. പരിക്കേറ്റ ഇരുവരെയും കോട്ടപ്പുറം ലാസിയോ, എടക്കഴിയൂര്‍ ലൈഫ് കെയര്‍ എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, കാലിനു ഗുരുതര പരിക്കേറ്റ അഫ്‌സലിനെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT