കടപ്പുറം പഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു

 

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടപ്പുറം പഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷം 160 ഓളം പേര്‍ക്കാണ് ഇനോക്കുലം ഉള്‍പ്പെടെയുള്ള ബിന്നുകള്‍ വിതരണം ചെയ്തത്.
ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യഘട്ടം 945 ഗുണഭോക്താക്കള്‍ക്ക് ബയോബിന്‍ നല്‍കിയിരുന്നു.കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍. ബയോബിന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശുഭ ജയന്‍, പഞ്ചായത്തംഗംങ്ങളായ ഷീജ രാധാകൃഷ്ണന്‍, പ്രസന്ന ചന്ദ്രന്‍, സുനിത പ്രസാദ്, ടി.ആര്‍.ഇബ്രാഹിം, ഗ്രാമസേവകരായ സിനോജ്, ചിത്ര, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT