കുന്നംകുളം ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃയോഗം നടത്തി. പുതിയതായി ചുമതല ഏറ്റെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും യോഗത്തില്‍ സ്വീകരണം നല്‍കി. ഏപ്രില്‍ 2ന് കുന്നംകുളം ടൗണില്‍ വെച്ച് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ലഹരിക്കെതിരെ നൈറ്റ് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍, ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, സുമേഷ് കുട്ടന്‍, വിഗീഷ് അപ്പു, കെ എസ് രാജേഷ്, സുഭാഷ് പാക്കത്ത് എന്നിവര്‍ സംസാരിച്ചു.