ബിജെപി നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കടവല്ലൂര്‍ പഞ്ചായത്തില്‍ ബിജെപി മേഖല പ്രസിഡണ്ടുമാര്‍ക്കും, ജനറല്‍ സെക്രട്ടറിമാര്‍ക്കും സ്വീകരണം നല്‍കി. കടവല്ലൂര്‍ വെസ്റ്റ് മേഖല പ്രസിഡണ്ട് അംബിക അനില്‍, ജനറല്‍ സെക്രട്ടറി പ്രതീക്ഷ് കരിക്കാട്, ഈസ്റ്റ് മേഖല പ്രസിഡണ്ട് കെ.എം സുധീഷ്, ജനറല്‍ സെക്രട്ടറി സി കെ ഗിരീഷ് എന്നിവരെ ബിജെപി തൃശ്ശൂര്‍ ജില്ലാ നോര്‍ത്ത് മേഖല പ്രസിഡണ്ട് അഡ്വക്കറ്റ് നിവേദിത ഷാള്‍ അണിയിച്ചു.
കരിക്കാട് സി.ജി സെന്ററില്‍ മേഖല പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എരുമപ്പെട്ടി മണ്ഡലം പ്രസിഡണ്ട് ജിത്തു തയ്യൂര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കടങ്ങോട്, എരുമപ്പെട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു അമ്പാടി, അജീഷ് കരിക്കാട്, മുന്‍ അധ്യക്ഷന്‍ സുഭാഷ് ആദൂര്‍, വാര്‍ഡ് മെമ്പര്‍ ധനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT