കടങ്ങോട് പഞ്ചായത്തിലെ ബിജെപി. എയ്യാല്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12-ാം വാര്‍ഡിലെ 111 -ാം നമ്പര്‍ അംഗന്‍വാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബിജെപി. എരുമപ്പെട്ടി മണ്ഡലം ജന: സെക്രട്ടറി വി.എം.സുരേന്ദ്രന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
അംഗന്‍വാടിയിലെ മാലിന്യക്കുഴി നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കൊച്ചു കുട്ടികള്‍ക്ക് സാംക്രമിക രോഗങ്ങള്‍ വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അംഗന്‍വാടിയില്‍ കുടിവെള്ള ടാപ്പില്ല. കിണര്‍ ഉപയോഗശൂന്യമാണ്. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമാണ് അംഗന്‍വാടി. അധികൃതര്‍ അംഗന്‍വാടിയുടെ ശോചനീയാവസ്ഥ മാറ്റാന്‍ തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ബിജെപി ബൂത്ത് പ്രസിഡന്റ് മിഥുന്‍ എയ്യാല്‍ അദ്ധ്യക്ഷത വഹിച്ചു. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെനു വെള്ളറക്കാട്, ജന: സെക്രട്ടറി രാജേഷ് എയ്യാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കടങ്ങോട്, ശിവന്‍ എയ്യാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.