എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘമായ പാല്‍ സൊസൈറ്റിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നല്‍കാത്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു.സി.പിഎ.മ്മിന്റെ അധീനതയിലുള്ള ഭരണസമിതി പണം തിരിമറി നടത്തി കര്‍ഷകരെ വഞ്ചിച്ചുവെന്നും ഭരണസമിതി രാജിവെക്കണമെന്നും. ക്ഷീരകര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക ഉടന്‍ കൈമാറണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി ഇന്‍ചാര്‍ജ് രാജേഷ് കുട്ടഞ്ചേരി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു അമ്പാടി, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ സതീശന്‍ ചേറ്റുട്ടി, പ്രവീണ്‍ ചിറ്റണ്ട, മനീഷ് മങ്ങാട്, ഉദയന്‍ നെല്ലുവായ്, സുരേഷ് കുന്നത്തേരി എന്നിവര്‍ നേതൃത്വം നല്‍കി.