കാട്ടകാമ്പാല്‍ സേവാഭാരതിയുടെയും തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്ത നിര്‍ണയവും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പഴഞ്ഞി ചെറുതുരുത്തി വാസുദേവന്‍ ശാന്തി മെമ്മോറിയല്‍ ശ്രീനാരായണ ഹാളിലാണ് രക്തദാന ക്യാമ്പ് നടക്കുക. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടര്‍ സി ബി പ്രതീഷ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70 25 49 03 78, 96 45 99 11 93 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.