മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ബോട്ട് തെങ്ങിന്‍ കുറ്റിയിലിടിച്ച് മുങ്ങി

ചാവക്കാട് കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ്ങ് സെന്ററിന് സമീപം മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ബോട്ട് തെങ്ങിന്‍ കുറ്റിയിലിടിച്ച് മുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം. പൊന്നാനി കുട്ടുങ്ങാന്റകത്ത് അബ്ദുള്ളക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത് ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബോട്ട് ഉടമ പറഞ്ഞു.

ADVERTISEMENT