പെങ്ങാമുക്ക് ചെറുവള്ളിക്കടവില്‍ ബോട്ടിങ് തുടങ്ങി

പെങ്ങാമുക്ക് ചെറുവള്ളിക്കടവില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങ് തുടങ്ങി. ആദ്യം കാട്ടകാമ്പാല്‍ സ്രായിക്കടവിലാണ് ബോട്ടിങ് ആരംഭിച്ചത്. 2 മാസത്തോളം പാടത്ത് ബോട്ടിങ് നടത്തിയെങ്കിലും കൃഷിയിറക്കാനായി വെള്ളം വറ്റിച്ചതോടെ ചെറുവള്ളിക്കടവിലേക്ക് മാറ്റുകയായിരുന്നു. വിശാലമായ നൂറടി തോട്ടിലാണ് ഇപ്പോള്‍ ബോട്ടിങ് നടത്തുന്നത്. ചവിട്ടി നീക്കാവുന്ന പെഡല്‍ ബോട്ടാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കനത്ത വേനലിലും വറ്റാത്ത നൂറടിതോട്ടില്‍ മാസങ്ങളോളം ബോട്ടിങ് നടത്താനാകും.

ADVERTISEMENT