മത്സ്യബന്ധനത്തിനിടെ കടലിലേക്ക് കുഴഞ്ഞു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു

ചാവക്കാട് മത്സ്യബന്ധനത്തിനിടെ വഞ്ചിയില്‍ നിന്ന് കടലിലേക്ക് കുഴഞ്ഞു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. തളിക്കുളം സ്‌നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടില്‍ 52 വയസ്സുള്ള ശിവന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. സഹപ്രവര്‍ത്തകര്‍ കയറിട്ട് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും മുങ്ങിപ്പോയി. ഇന്നലെ കോസ്റ്റല്‍ പോലീസും ഫിഷറീസ് ബോട്ടും മത്സ്യത്തൊഴിലാളികളും ശിവന് വേണ്ടി തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ തിരച്ചില്‍ തുടങ്ങാനിരിക്കെ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം പുഴവക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

ADVERTISEMENT