സമ്മേളനങ്ങളുടെ പുതിയ എഴുത്തുകാരെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം മാതൃകാപരമെന്ന് ചലച്ചിത്ര നടന്‍ വി കെ ശ്രീരാമന്‍. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവവും ചിത്ര പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ലൈബ്രറി സി വി സ്മാരക ഓപ്പണ്‍ ഹാളില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ വൈവിധ്യങ്ങളിര്‍ന്ന സൃഷ്ടികളാണ് പ്രദര്‍ശനത്തിനെത്തിയത്. പുതിയ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളും, പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മ സമത തൃശൂരിന്റെ പുസ്തകങ്ങളും പ്രദര്‍ശനത്തിനെത്തി. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബാലാജി, കെ എഫ് ഡേവിസ് ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സി ജി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി.