യുവ എഴുത്തുകാരന്‍ സുധീര്‍ പെരുമ്പിലാവിന്റെ ഒരു ഓട്ടോക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രകാശനം വ്യാഴാഴ്ച്ച നടക്കും

യുവ എഴുത്തുകാരന്‍ സുധീര്‍ പെരുമ്പിലാവിന്റെ ഒരു ഓട്ടോകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രകാശനം വ്യാഴാഴ്ച്ച നടക്കും. പെരുമ്പിലാവ് ആല്‍ത്തറ പാക്കിനി കളത്തില്‍ ഓട്ടോ ഗ്രൈവറായ സുധീറിന്റെ നാലമത്തെ പുസ്‌തകമാണ് പ്രസിദ്ധീകരിക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് 5.30 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരായ സ്മിത ഗിരീഷും, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ചേര്‍ന്ന് പുസ്‌തക പ്രകാശനം നിര്‍വഹിക്കും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. ബിജു പി ആര്‍ , വേദാന്ത് എ എസ് എന്നിവരാണ് കവര്‍ പേജും ചിത്രീകരണവും നിര്‍വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ യാത്രികരും ജീവിതാനുഭവങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

ADVERTISEMENT