പച്ചയായ മനുഷ്യരുടെ കഥകളും ഗ്രാമീണ ഭാഷയുടെ ശീലും മനോഹരമായി അവതരിപ്പിച്ച, കൊച്ചനൂര്‍ സ്വദേശി മുസ്തഫ പെരുമ്പറമ്പത്തിന്റെ ചെറുകഥാസമാഹാരം ‘ഒപ്പാരി ‘ ദുബായ് ഗര്‍ഹൂദിലെ ബ്ലുസിറ്റി റെസ്റ്റോന്റില്‍ പ്രകാശനം ചെയ്തു. കവി മുരളി മംഗലത്ത്, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഈസ്മയില്‍ മേലടിയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. അനില്‍കുമാര്‍ സി.പി.അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷംസീര്‍ ചാത്തോത്ത് പുസ്തക പരിചയം നടത്തി. ചടങ്ങില്‍ സാദിഖ് കാവില്‍, നിസാര്‍ ഇബ്രാഹിം, വൈ എ സാജിദ, ഷാജി ഹനീഫ്, ജോയ് ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കഥാകൃത്ത് മുസ്തഫ പെരുമ്പറമ്പത്ത് മറുപടി പറഞ്ഞു. ദുബായിലെ സാംസ്‌കാരിക കൂട്ടായ്മയായ കാഫ് ദുബായ് ആണ് നോമ്പുതുറയോടൊപ്പം പുസ്തക പ്രകാശനം ഒരുക്കിയത്.