കടവല്ലൂര്‍ പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ബൂത്തുകളില്‍ കുപ്പികള്‍ നിറഞ്ഞു കവിയുന്നു. ബസ് കാത്തിരിപ്പിനു സമീപം സ്ഥാപിച്ചിട്ടുള ബുത്തുകളില്‍ കുപ്പികള്‍ക്ക് പുറമെ ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ പ്ലാസ്റ്റിക് കവറുകളും മദ്യകുപ്പികളും നിക്ഷേപിക്കുന്നത് വലിയ ദുര്‍ഗ്ഗന്ധത്തിനും കാരണമാകുന്നുണ്ട്. മഴക്കാലമായതിനാല്‍ കുപ്പികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും രോഗബാധക്ക് വഴിയോരുക്കാനും സാധ്യതയുണ്ട്. അധികൃതര്‍ ഇടപ്പെട്ട് സമയബന്ധിതമായി നീക്കം ചെയ്യാന്‍ നടപടി എടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തിലെ ബോട്ടില്‍ ബൂത്തുകളില്‍ കുപ്പികള്‍ നിറഞ്ഞ് കവിയുന്നു