തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ആറാട്ടോടെ സമാപനമായി.മെയ് 2 മുതല്‍ 9 വരെയായിരുന്നു ചടങ്ങുകള്‍. വൈക്കീട്ട് അനുഷ്ഠാന – ആചാര- താന്ത്രിക ചടങ്ങുകളോടെ നടന്ന ആറാട്ട് ബലി, കിഴക്കെ നടക്കല്‍ ഭഗവാനെ എഴുന്നെള്ളിച്ച് വെക്കല്‍, ദീപാരാധന, യാത്രാബലിഎന്നിവക്ക് ശേഷം ഭഗവാന് ഗ്രാമപ്രദക്ഷിണത്തിന് പുറത്തേക്ക് എഴുന്നെള്ളി. ഗജവീരന് അനന്തനാരായണന്‍ തിടമ്പേറ്റി.ഗുരുവായൂര്‍ മുരളിയുടെ നാദസ്വരവും പരിശവാദ്യവും അകമ്പടിയായി.ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരന് മണ്ണൂര്‍, സേതു തിരുവെങ്കിടം, ബാലന് വാറണാട്ട്, എ. വിനോദ് കുമാര്‍, രാജു കലാനിലയം, ശിവന് കണിച്ചാടത്ത്, ഹരി കൂടത്തിങ്കല്‍, രാജു പെരുവഴിക്കാട്ട്, പി.ഹരി നാരായണന് , ടി.കെ അനന്തകൃഷ്ണന്, മാനേജര്‍ പി.രാഘവന് നായര്‍ എന്നിവര്‍ ബ്രഹ്മോത്സവത്തിന് നേതൃത്വം നല്കി.