കടങ്ങോട് പഞ്ചായത്തിലെ രണ്ട് സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതിയ്ക്ക് തുടക്കം

2024 – 25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടങ്ങോട് പഞ്ചായത്തിലെ രണ്ട് സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ വകയിരുത്തി കടങ്ങോട് പാറപ്പുറം എല്‍.പി സ്‌കൂളിലും, മണ്ടംപറമ്പ് എല്‍.പി സ്‌കൂളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേഷ് അദ്ധ്യക്ഷ വഹിച്ചു. പ്രധാന അധാപിക വി.ജി പ്രമീള, സ്റ്റാഫ് സെക്രട്ടറി റീന, ഒ.എസ്.എ പ്രസിഡന്റ് വിശ്വംഭരന്‍, പി.ടി.എ പ്രസിഡന്റ് സി.കെ രമേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT