കാക്കശ്ശേരി ഗവ.എല്‍.പി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

കാക്കശ്ശേരി ഗവ.എല്‍.പി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. എളവള്ളി ഗ്രാമപഞ്ചായത്തിലെ കാക്കശ്ശേരി ഗവ.എല്‍.പി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു.പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പാവറട്ടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആന്റണി ജോസഫ് നെറ്റോ നിര്‍വഹിച്ചു.എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. ജനപ്രതിനിധികളായ ടി.സി.മോഹനന്‍, പി.എം.അബു,സുരേഷ് കരുമത്തില്‍,ലിസി വര്‍ഗീസ്, സീമ ഷാജു,ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി.ബി.സിന്ധു, നൂണ്‍ മീല്‍ ഓഫീസര്‍ ജിന്‍സ് ലാസറസ്,പ്രധാന അധ്യാപകന്‍ കെ.സജീന്ദ്രന്‍ മോഹന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജി.സുബിദാസ്,ഷാജി കാക്കശ്ശേരി,പ്രിന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപ നീക്കി വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി വിദ്യാലയങ്ങളില്‍ പ്രഭാത ഭക്ഷണം പദ്ധതി നടപ്പിലാക്കിയത് എളവള്ളി ഗ്രാമപഞ്ചായത്താണ്.

ADVERTISEMENT