ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി നടുവില്‍ മഠം ശ്രീനിവാസ അയ്യര്‍ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അമ്മാത്തിന് നല്‍കിയാണ് പ്രകാശനം നടത്തിയത്. 2026 ജനുവരി 29, 30, 31 തിയ്യതികളിലാണ് പൂരമാഘോഷിക്കുന്നത്. ജനുവരി 23 ന് പൂരം കൊടിയേറ്റവും ജനുവരി 27ന് നടയ്ക്കല്‍ പറയ്ക്കു ശേഷം ദേശത്തെ വീടുകളില്‍ പറയെടുപ്പ് നടക്കും. ബോഷര്‍ പ്രകാശന ചടങ്ങില്‍ ക്ഷേത്രം ഭരണ സമിതി ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, കെ.എസ് ബാബു, ടി.പി അജിത് കുമാര്‍, പ്രമോദ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT