കൂറ്റനാട് വാവനൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്. കൂറ്റനാട് സ്വദേശികളും സഹോദരന്‍മാരുമായ കുണ്ടുപുള്ളി പുളിക്കലത്ത് വീട്ടില്‍ പ്രസാദ്, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാവനൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് തകര്‍ന്നു. പരിക്കേറ്റ രണ്ട് പേരേയും സേവാ ഭാരതി ആംബുലന്‍സ് ഡ്രൈവര്‍ അക്ഷയ് കിരണിന്റെ നേതൃത്വത്തില്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.