രാജ്യത്തുടനീളം മികച്ച സേവനങ്ങള്‍ നല്കി വരുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ബി എസ് എന്‍ എല്‍ സില്‍വര്‍ ജൂബിലി നിറവില്‍. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശ്ശൂരിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ നിന്ന് പ്രധാനമന്ത്രി ബി എസ് എന്‍ എല്‍ 4ജി നെറ്റ്വര്‍ക്ക് ഭാരതത്തിന് സമര്‍പ്പിച്ചു. ചടങ്ങ് തൃശൂര്‍ ബി എസ് എന്‍ എല്‍ സഞ്ചാര്‍ഭവന്‍ 5-ാം നിലയില്‍ ലൈവ് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരിന്നു.30-ാം തിയതി ചൊവ്വാഴ്ച്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യരക്തദാന ക്യാമ്പ്, ദയ ആശുപത്രിയുമായി സഹകരിച്ച് ഇ എന്‍ ടി , സ്കിന്‍, ഓര്‍ത്തോ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സൗജന്യ പരിശോധന, തൃശ്ശൂര്‍ ദൃശ്യം ഐകെയറുമായി സഹകരിച്ച് നേത്രദാനക്യാമ്പും നടത്തും. തുടര്‍ ദിവസങ്ങളില്‍ വൃക്ഷതൈ നടല്‍ ,തൃശൂരിലെ മികച്ച ഫ്രാഞ്ചൈസികളെ ആദരിക്കല്‍, ബൈക്ക് റാലി, കുടുംബസംഗമം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുമെന്നും തൃശ്ശൂര്‍ കോവിലകത്തുപാട് ബി എസ് എന്‍ എല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.