കുന്നംകുളം നഗരസഭയുടെ 2025 – 26 വര്‍ഷത്തെ സാമ്പത്തിക ബജറ്റിനെ തുടര്‍ന്നുള്ള ചര്‍ച്ച ആരംഭിച്ചു. ഊതിവീര്‍പ്പിച്ച ബലൂണുകളുമായാണ് പ്രതിപക്ഷ അംഗങ്ങളായ ബി ജെ പിയും കോണ്‍ഗ്രസ് അംഗങ്ങളും ആര്‍ എം പി അംഗങ്ങളും ചര്‍ച്ചക്കെത്തിയത്. ചര്‍ച്ചയില്‍ ബജറ്റിനെ അനുകൂലിച്ച് ഭരണപക്ഷ അംഗങ്ങള്‍ സംസാരിച്ചു. എന്നാല്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയുള്ള പൊങ്ങച്ച ബജറ്റാണ് അവതരിപ്പിച്ചതതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.189 കോടി 73,37,167 രൂപ വരവും 184 കോടി 14 , 94,000 രൂപ പ്രതീക്ഷിത ചെലവും 5 കോടി 58,43,167 രൂപ മിച്ചവുമുള്ള ബജറ്റാണ് തിങ്കളാഴ്ച്ച കൗണ്‍സില്‍ ഹാളില്‍ നഗരസഭ ചെയര്‍ പേര്‍സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍ പേര്‍സണ്‍ സൗമ്യ അനിലന്‍ അവതരിപ്പിച്ചത്.