‘ബഡ്സ് ഒളിമ്പിയ 2.0’ കായികമേള സംഘടിപ്പിച്ചു

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ജില്ലാതല കായിക മേള കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ഗ്രൗണ്ടില്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ കായികപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാര്‍ത്ഥികളെ ഉയര്‍ത്തി കൊണ്ടുവരുന്നതിനും കായിക അഭിരുചിയുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും, മാനസിക ശാരീരിക, വളര്‍ച്ചയ്ക്കും ഉല്ലാസത്തിനുമുള്ള വേദിയൊരുക്കുക എനീ ഉദ്ദേശലക്ഷ്യത്തോടെയാണ് ‘ബഡ്സ് ഒളിമ്പിയ 2.0 എന്ന പേരില്‍ കായികമേള സംഘടിപ്പിക്കുന്നത്. രാവിലെ ഗ്രൗണ്ടില്‍ പരേഡും പതാക ഉയര്‍ത്തലും നടന്നു. ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് മേള ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ 18 ബഡ്സ് /ബി ആര്‍ സി സ്ഥാപനതല മത്സര വിജയികളായ 167 പേരാണ് ജില്ലാതലത്തില്‍ പ്രതിഭ തെളിയിക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ലോവര്‍ & ഹയര്‍ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 35 മത്സരയിനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുളളത്.

ADVERTISEMENT