വേലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കായിക ക്ഷമത കണ്ടെത്തുന്നതിന് ബഡ്‌സ് ഒളിമ്പിയ 2025 സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായ പരിപാടി വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ . ഷോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സണ്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് . സി എഫ് , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ദിലീപ് കുമാര്‍ , ഭരണസമിതി അംഗങ്ങള്‍, മദര്‍ പിടിഎ പ്രസിഡന്റ് ഷീല സജീവ് എന്നിവര്‍ സംസാരിച്ചു. സി ഡി എസ് മെമ്പര്‍മാരായ അരുന്ധതി, സോണി പ്രദീപ്, ലീല ചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ ടി കെ എന്നിവര്‍ പങ്കെടുത്തു. ഓട്ടം, നടത്തം, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, റിലേ എന്നീ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മികവ് പുലര്‍ത്തി. വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. **********



